യു.എൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന്​ യുഎസ് പിന്മാറി

വാഷിങ്​ടൺ: ​ഐക്യരാഷ്​ട്ര സംഘടനയുടെ മാനുഷ്യാവകാശ കൗൺസിലിൽ നിന്ന്​ യുഎസ് പിൻമാറി.. കൗൺസിൽ അംഗങ്ങൾ ഇസ്രയേലിനെതിരെ ഏകപക്ഷീയമായി പെരുമാറുന്നുവെന്നും,...

യു.എൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന്​ യുഎസ് പിന്മാറി


വാഷിങ്​ടൺ: ​ഐക്യരാഷ്​ട്ര സംഘടനയുടെ മാനുഷ്യാവകാശ കൗൺസിലിൽ നിന്ന്​ യുഎസ് പിൻമാറി.. കൗൺസിൽ അംഗങ്ങൾ ഇസ്രയേലിനെതിരെ ഏകപക്ഷീയമായി പെരുമാറുന്നുവെന്നും, കൗൺസിൽ രാഷ്​ട്രീയ പക്ഷപാതിത്വത്തി​​ൻെറ അഴുക്കുചാലാണെന്നും​ ആരോപിച്ചാണ്​ പിൻമാറ്റം.

ആത്​മവഞ്ചന നടത്തുന്ന​ സംഘടന മനുഷ്യാവകാശങ്ങളെ അപഹസിക്കുകയാണെന്ന് യു.എസി​​ൻെറ യു.എൻ അംബാസഡർ നിക്കി ഹാലെ പറഞ്ഞു. കൗൺസിൽ​ ഇസ്രായേൽ വിരുദ്ധ പക്ഷമാണെന്നും അംഗത്വം തുടരുന്നത്​ പുനരാലോചിക്കുമെന്നും കഴിഞ്ഞ വർഷം നിക്കി ഹാലെ പറഞ്ഞിരുന്നു.

നിരവധി മനുഷ്യാവകാശ ലംഘനം നടന്ന കോംഗോയെ അംഗമാക്കിയതാണ്​ വിമർശനത്തിന്​ ഇടവെച്ചത്​. വെനസ്വേലയിലും ഇറാനിലും നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ അഭിമുഖീകരിക്കുന്നതിൽ കൗൺസിൽ പരാജയമാണെന്നും നിക്കി ഹാലെ കുറ്റപ്പെടുത്തി.

അതേസമം യുഎസിന്റെ തീരുമാനത്തിൽ ദുഃഖമുണ്ടെന്നും മനുഷ്യാവകാശ കൗൺസിലിൽ യു.എസ്​ തുടരണമെന്നാണ്​ തങ്ങളുടെ താൽപര്യമെന്നും​ യു.എൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗട്ടർസ്​ പറഞ്ഞു.<

>

Story by
Next Story
Read More >>