ചൈനയെ പ്രകോപിപ്പിച്ച് യുഎസ് യുദ്ധകപ്പല്‍

Published On: 2018-05-28 04:45:00.0
ചൈനയെ പ്രകോപിപ്പിച്ച് യുഎസ് യുദ്ധകപ്പല്‍

വെബ്ഡസ്‌ക്: ദക്ഷിണ ചൈന കടലിലെ വിവാദ ദ്വീപിലേക്ക് യുഎസ് രണ്ട് യുദ്ധകപ്പല്‍ ചലിപ്പിച്ചതായി റിപ്പോര്‍ട്ട്. സംഭവം ചൈന അധികാരികളെ പ്രകോപിച്ചതായും വാര്‍ത്തയുണ്ട്. മിസൈല്‍ നശീകരണ യുഎസ്എസ് ഹിഗിന്‍സ് യുഎസ്എസ് ക്രൂയിസര്‍ എന്നീ കപ്പലുകളാണ് ദ്വീപിനടുത്തേക്ക് സഞ്ചരിച്ചതന്നൊണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്യുന്നത്. പാര്‍സല്‍ ദ്വീപിനു 12 മൈല്‍ ദൂരം സമീപത്തുകൂടെയാണ് കപ്പല്‍ സഞ്ചരിച്ചത്.

ഒബാമ-ട്രംപ് ഭരണകാലത്ത് രണ്ട് യുദ്ധകപ്പല്‍ മേഖലയില്‍ എത്തുന്നത് ആദ്യമാണെന്ന് റോയിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. '' ദക്ഷിണ ചൈന കടലില്‍ ചൈനക്കെതിരായ കടുത്ത നിലാപാട് സ്വീകരിച്ചിരിക്കുകയാണ് യുഎസ്. ഇതിനോട് ചൈനയുടെ നിലപാട് എന്താണെന്നത് ഇതുവരെ വ്യക്തമായിട്ടില്ല'' സ്വതന്ത്ര കപ്പലല്‍ ഓപ്പറേഷന്‍ സംഘടനയുടെ പ്രതിനിധി റോയിറ്ററിനോട് പറഞ്ഞു.

അതെസമയം, ബെയ്ജിങ് മേഖലയില്‍ കപ്പല്‍ പ്രവേശിച്ച സംഭവത്തെ ചൈന കടുത്ത ഭാഷയില്‍ വിമര്‍ഷിച്ചതായും വാര്‍ത്തയുണ്ട്. ഇതു സംബന്ധിച്ച്‌ ചൈനയുടെ പ്രതിരോധ-വിദേശ മന്ത്രാലയങ്ങള്‍ സംയുക്തമായി വാര്‍ത്താകുറിപ്പ് ഇറക്കിയതായും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

Top Stories
Share it
Top