ഇന്ത്യ റഷ്യയില്‍ നിന്നും പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതിനെതിരെ അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യ റഷ്യയില്‍ നിന്നും പ്രതിരോധ ഉപകണങ്ങള്‍ വാങ്ങുന്നതിരെതിരെ അമേരിക്ക രംഗത്ത്. 4.5 ബില്യന്‍ ഡോളറിന് വ്യോമ പ്രതിരോധ ഉപകരണമായ എസ്-400...

ഇന്ത്യ റഷ്യയില്‍ നിന്നും പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതിനെതിരെ അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യ റഷ്യയില്‍ നിന്നും പ്രതിരോധ ഉപകണങ്ങള്‍ വാങ്ങുന്നതിരെതിരെ അമേരിക്ക രംഗത്ത്. 4.5 ബില്യന്‍ ഡോളറിന് വ്യോമ പ്രതിരോധ ഉപകരണമായ എസ്-400 ട്രയംഫ് വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെയാണ് അമേരിക്ക എതിര്‍പ്പ് പ്രകടിപ്പിച്ചത്.

2017-ലെ സി.എ.എ.ടി.എസ്.എ നിയമമനുസരിച്ച് റഷ്യയുമായി പ്രതിരോധ സഹകരണത്തിലേര്‍പ്പെടുന്ന രാജ്യങ്ങള്‍ അമേരിക്കന്‍ അനുമതി നേടണമെന്നാണ് രാജ്യത്തിന്റെ വാദം.

റഷ്യയില്‍ നിന്നും വന്‍ തോതില്‍ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതിനേയും സി.എ.എ.ടി.എസ്.എ നിയമത്തെക്കുറിച്ചും ഇന്ത്യയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് അമേരിക്കന്‍ ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഓഫ് പൊളിറ്റിക്കല്‍-മിലിറ്ററി അഫേഴ്‌സ് ടിന കേഡാനെ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ ടിന ഇന്ത്യ സന്ദർശിച്ചിരുന്നു.

Story by
Read More >>