അമേരിക്കയിലെ ഹൈസ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ ഏട്ട് പേര്‍ കൊല്ലപ്പെട്ടു

ടെക്‌സാസ്: അമേരിക്കയിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ടെക്‌സസിലെ സാന്റഫെ ഹൈസ്‌കൂളിലാണ്...

അമേരിക്കയിലെ ഹൈസ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ ഏട്ട് പേര്‍ കൊല്ലപ്പെട്ടു

ടെക്‌സാസ്: അമേരിക്കയിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ടെക്‌സസിലെ സാന്റഫെ ഹൈസ്‌കൂളിലാണ് വെടിവയ്പ്പ് നടന്നത്. ദക്ഷിണ ഹ്യൂസ്റ്റണിന് 48 കിലോമീറ്റര്‍ അകലെയാണ് സാന്റാ ഹൈസ്‌കൂള്‍. അക്രമിയെ പിടികൂടിയതായി സ്ഥിരീകരിക്കാത്ത റിപ്പോട്ടുകളുണ്ട്. പോലീസ് തിരിച്ച് വെടിവയ്ക്കുന്നതിലല്ല, മറിച്ച് പരിക്കേറ്റവരെ എത്രയും വേഗത്തില്‍ വൈദ്യസഹായം നല്‍കുന്നതിനാണ് ശ്രദ്ധയൂന്നുന്നതെന്ന് ഫ്‌ളോറിഡ പോലീസ് ട്വീറ്റ് ചെയ്തു.

'പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ അത്ര നല്ലതല്ല, ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ'- പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഫ്‌ളോറിഡയിലെ സ്‌കൂളില്‍ 19കാരന്‍ നടത്തിയ സമാനമായ വെടിവയ്പ്പില്‍ 17 പേരാണ് കൊല്ലപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തില്‍ തോക്ക് നിയന്ത്രണവും തോക്ക് കെെവശം വയ്ക്കുന്നത് സംബന്ധിച്ചും അമേരിക്കയില്‍ സംവാദം ശക്തമായിരുന്നു.

Story by
Read More >>