സിറിയയിലെ വ്യോമാക്രമണത്തില്‍ നിന്നും പിന്മാറില്ലെന്ന് യുഎസ്

Published On: 2018-04-16 02:15:00.0
സിറിയയിലെ വ്യോമാക്രമണത്തില്‍ നിന്നും പിന്മാറില്ലെന്ന് യുഎസ്

വാഷിങ്ടണ്‍: സിറിയയില്‍ നിന്നും പിന്മാറ്റമില്ലെന്ന് ഐക്യരാഷ്ട്രസഭയില്‍െ യുഎസ് പ്രതിനിധി നിക്കി ഹാലി. സിറിയ രാസായുധ ആക്രമണം നിര്‍ത്തിയെന്ന് ഉറപ്പ് വരുത്തുന്നതുവരെ യുഎസ് സൈന്യം സിറിയയില്‍ ഉണ്ടാകുമെന്നും നിക്കി ഹാലി ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

സിറിയയില്‍ ബശ്ശാര്‍ അല്‍ അസദ് ഭരണകൂടത്തെ പിന്തുണക്കുന്ന റഷ്യക്കെതിരെ യുഎസ് ഇന്ന് ഉപരോധം പ്രഖ്യാപിക്കുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സിറിയയില്‍ യുഎസ് സഖ്യസേന നടത്തുന്ന ആക്രമണത്തിനെതിരെ റഷ്യ കൊണ്ടുവന്ന പ്രമേയം യു എന്‍ രക്ഷാസമിതിയുടെ അടിയന്തിരയോഗം കഴിഞ്ഞ ദിവസം തളളി. യുഎസ്, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളുടെ സഖ്യസേനയാണ് സിറിയയില്‍ ഇപ്പോള്‍ വ്യോമാക്രമണം നടത്തുന്നത്.

Top Stories
Share it
Top