വിക്ടര്‍ ഓര്‍ബന്‍ മൂന്നാം തവണയും ഹംഗേറിയന്‍ പ്രധാനമന്ത്രി 

Published On: 2018-04-09 06:30:00.0
വിക്ടര്‍ ഓര്‍ബന്‍ മൂന്നാം തവണയും ഹംഗേറിയന്‍ പ്രധാനമന്ത്രി 

ബുഡാപെസ്റ്റ്: ഹംഗേറിയന്‍ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ മൂന്നാം തവണയും വിജയമുറപ്പിച്ച് പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍. ഞായറാഴ്ച നടന്ന തെരെഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെണ്ണലില്‍ 49.29% വോട്ടുകളും ഓര്‍ബന്റെ ഫിഡ്സ് പാര്‍ട്ടി നേടിയതോടെ വിജയം പ്രഖ്യാപിക്കുകയായിരുന്നു.

19.94% വോട്ടോടെ ഗാബോര്‍ വോണയുടെ ജോബ്ബിക് പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ജെര്‍ഗെളി കരസോണി നയിക്കുന്ന സോഷ്യലിസ്റ്റ് 12.19% വോട്ട് നേടി മൂന്നാം സ്ഥാനത്തായി. കഴിഞ്ഞ തെരെഞ്ഞെടുപ്പിനേക്കാള്‍ ജനപങ്കാളിത്തം കൂടുതലായിരുന്നു ഇത്തവണ. 68.80 ശതമാനം ആളുകളാണ് ഇത്തവണ വോട്ടു ചെയ്തത്.

ഇത് ചരിത്ര വിജയമാണെന്നും ഹംഗറിയെ സംരക്ഷിക്കാന്‍ നമുക്കൊരവസരം ലഭിച്ചിരിക്കുകയായിരുന്നെന്നും ഫലപ്രഖ്യാപന ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യവേ ഓര്‍ബന്‍ പറഞ്ഞു. അതേസമയം, വെറുപ്പിലും വിദ്വേഷത്തിലും ഊന്നി നടത്തിയ പ്രചാരണത്തിന്റെ ഫലമാണ് ഓര്‍ബന്റെ വിജയമെന്ന് ഹംഗേറിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ജോന ഹള്‍ ആരോപിച്ചു. അഭയാര്‍ത്ഥികളായ മുസ്ലീം വിഭാഗക്കാരെ തടയാന്‍ തെക്കന്‍ അതിര്‍ത്തിയടച്ച പ്രധാനമന്ത്രി സ്വയം ഹംഗറിയുടെ രക്ഷകനായി ചിത്രീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Top Stories
Share it
Top