വിജയ് മല്യ നിയമത്തില്‍ നിന്ന് ഒളിച്ചോടുന്നെന്ന് ലണ്ടന്‍ ഹൈക്കോടതി

ലണ്ടന്‍: 9000 കോടി വായ്പയെടുത്ത് മുങ്ങിയ മദ്യരാജാവ് വിജയ് മല്യക്കെതിരെ ലണ്ടന്‍ ഹൈക്കോടതി. മല്യ നിയമത്തില്‍ നിന്ന് ഒളിച്ചോടുകയാണ്. രാഷ്ട്രീ യ,...

വിജയ് മല്യ നിയമത്തില്‍ നിന്ന് ഒളിച്ചോടുന്നെന്ന് ലണ്ടന്‍ ഹൈക്കോടതി

ലണ്ടന്‍: 9000 കോടി വായ്പയെടുത്ത് മുങ്ങിയ മദ്യരാജാവ് വിജയ് മല്യക്കെതിരെ ലണ്ടന്‍ ഹൈക്കോടതി. മല്യ നിയമത്തില്‍ നിന്ന് ഒളിച്ചോടുകയാണ്. രാഷ്ട്രീ
യ, വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലും ഇംഗ്ലണ്ടിലും മല്യ വന്ന് പോകാറുള്ളതിന് തെളിവുണ്ട്. എന്നാല്‍ ഇപ്പോള്‍ മല്യ യുകെയില്‍ തന്നെ സ്ഥിരതാമസമാക്കിയ സാഹചര്യമാണുള്ളത്. നോണ്‍ റെസിഡന്റ് ടാക്‌സ്‌പെയര്‍ എന്ന നിലയിലാണിതെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ ആസ്തികള്‍ മരവിപ്പിച്ചതിനെതിരെ മല്യ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

രാജ്യത്തെ13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനാണ് മല്യ 6203 കോടി രൂപയിലേറെ നല്‍കാനുള്ളത്. 17 ബാങ്കുകളില്‍ നിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്ക് കടന്ന കേസില്‍ 2016 ജൂണില്‍ മല്യയെ പിടിക്കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ബ്രിട്ടനിലുള്ള മല്യയെ ഇന്ത്യയിലേക്കു തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട കേസില്‍ ജൂലൈ 11ന് ആണ് അടുത്ത വാദം കേള്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അറസ്റ്റിലായ മല്യ ഇപ്പോള്‍ 6,50,000 പൗണ്ടിന്റെ ജാമ്യത്തിലാണ്.

Story by
Read More >>