സിംബാബ്‌വെയില്‍ സമാധാന ആഹ്വാനവുമായി ആഗോള സമൂഹം

Published On: 2 Aug 2018 6:45 AM GMT
സിംബാബ്‌വെയില്‍ സമാധാന ആഹ്വാനവുമായി ആഗോള സമൂഹം

ഹരാരെ: പൊതുതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കലാപം പൊട്ടിപ്പുറപ്പെട്ട സിംബാബെവെയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ആഹ്വാനവുമായി ആഗോള സമൂഹം. മേഖലയില്‍ രാക്ഷ്ട്രീയ കക്ഷികള്‍ സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. ഉത്തരവാദിത്വം കൂടുതല്‍ കാണിക്കേണ്ട സമയമാണിതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെര്‍സ് പറഞ്ഞു . കലാപത്തില്‍ ആശങ്ക രേഖപ്പെടുത്തിയ ബ്രിട്ടണ്‍, തങ്ങളുടെ പഴയ കോളനിയിലെ സംഭവ വികാസങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്ന് പ്രതികരിച്ചു. വിദേശകാര്യമന്ത്രാലയത്തിലെ , അന്താരാഷ്ട്ര സമൂഹത്തിന്റെ ചുമതലയുള്ള മന്ത്രി, ഹാരിയട്ട് ബാള്‍ഡ് വിന്നാണു ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത് . സിംബാംവേയിലുള്ള തങ്ങളുടെ പൌരന്മാര്‍ക്ക് ബ്രിട്ടണ്‍ കരുതല്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ശോഭനമായ ഭാവിക്ക് കിട്ടിയിരിക്കുന്ന ഈയവസരം തുലയ്ക്കരുതെന്നാണു യു എസിന്റെ പ്രതികരണം. അതേ സമയം കലാപത്തിലെ സൈന്യത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവുമായി ആനെംസ്റ്റി ഇന്റര്‍നാഷണലും രഗത്തു വന്നു.

37 വര്‍ഷം നീണ്ട റോബര്‍ട്ട് മുഗാബെ , ഏകാധിപത്യ ഭരണത്തിനു ശേഷം നടന്ന ആദ്യ പൊതുതെരഞ്ഞടുപ്പായിരുന്നു സിംബാവേയില്‍ നടന്നത്. 1980 വരെ ബ്രീട്ടീഷ് അടിമത്വത്തിനു കീഴിലായിരുന്നു സിംബാവേ . കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയ്ക്ക് ആത്മാവിഷ്ക്കാരത്തിനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ ആഗോള സമൂഹം വിലയിരുത്തിയിരുന്നു. അതേ സമയം തെരഞ്ഞെടുപ്പ് ഫലം പുറത്തും വരും മുന്‍പ് രാജ്യത്ത് അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ കലാപത്തില്‍ 3 പേരാണു ഇതു വരെ കൊല്ലപ്പെട്ടത്. ഭരണപക്ഷം തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാരോപിച്ചാണ് പ്രതിപക്ഷമായ എംഡിസി സഖ്യത്തിന്റെ അണികൾ ആദ്യം തെരുവില്‍ ഇറങ്ങിയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിപക്ഷത്തിനു ശക്തമായ സാന്നിധ്യമുള്ള ഹരാരെ മേഖലയിലാണ് ആദ്യം അക്രമം അരങ്ങേറിയത്. തെരുവിലിറങ്ങിയ അക്രമികള്‍ക്ക് നേരെ സൈന്യം വെടിവെപ്പ് നടത്തുകയായിരുന്നു.

രാജ്യത്ത്, ആഫ്രിക്കൻ നാഷണൽ യൂണിയൻ പാട്രിയോട്ടിക‌് ഫ്രണ്ട‌് (സാനു-പിഎഫ്) വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. 210 അംഗ ദേശീയ അസംബ്ലിയിൽ സാനുപിഎഫ് ഇത് വരെ നേടിയത് 109 സീറ്റുകളാണു.

Top Stories
Share it
Top