ബാലി വിമാനത്താവളത്തിനരികെ അഗ്നിപര്‍വ്വത സ്‌ഫോടനം; കുടുങ്ങിയത് ആയിരങ്ങള്‍

Published On: 29 Jun 2018 6:45 AM GMT
ബാലി വിമാനത്താവളത്തിനരികെ അഗ്നിപര്‍വ്വത സ്‌ഫോടനം; കുടുങ്ങിയത് ആയിരങ്ങള്‍

വെബ്ഡസ്‌ക്: അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് ബാലി എയര്‍പ്പോര്‍ട്ട് അടച്ചിട്ടു. ആയിരകണക്കിനു വിദേശ സഞ്ചാരികള്‍ എയര്‍പ്പോര്‍ട്ടില്‍ കുടങ്ങിയതായി അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് ഇന്തോനേഷ്യന്‍ റിസോര്‍ട്ട് അയലന്റില്‍ അഗ്നിപര്‍വ്വത സ്‌ഫോടനം ഉണ്ടായത്.

സംഭവത്തെ തുടര്‍ന്ന് എന്‍ഗുറായ് എയര്‍പ്പോര്‍ട്ട് അടച്ചിട്ടു. രാവിലെ പുറപ്പെടേണ്ടിയിരുന്ന 280 വിമാനങ്ങള്‍ സര്‍വ്വീസ് നിര്‍ത്തി. ഇതെതുടര്‍ന്ന് 15,700 യാത്രക്കാര്‍ എയര്‍പ്പോര്‍ട്ടില്‍ പെട്ടുപോയതായി എയര്‍പ്പോര്‍ട്ട് വക്താവ് അറിയിച്ചു. ഉച്ചയോടെ 450 വിമാനങ്ങള്‍ സര്‍വ്വീസ് റദ്ദാക്കി. സര്‍വ്വീസ് റദ്ദാക്കിയത് 75,000 യാത്രക്കാരെ ബാധിച്ചതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. 6,500 അടി ഉയര്‍ത്തിലേക്ക് ഒറഞ്ച്-റെഡ് പുകചുരുളുകള്‍ ഉയരുന്നതായും റിപ്പോര്‍ട്ടുണ്ട്. ബാലി അന്താരാഷ്ട്ര എയര്‍പ്പോര്‍ട്ടിലേക്കുളള എല്ലാ വഴികളും അടച്ചിട്ടിരിക്കുകയാണ്.

Top Stories
Share it
Top