പാക് പൊതുതെരഞ്ഞെടുപ്പ്: കനത്ത സുരക്ഷാവലയത്തില്‍ വോട്ടിങ് ആരംഭിച്ചു

Published On: 25 July 2018 3:30 AM GMT
പാക് പൊതുതെരഞ്ഞെടുപ്പ്: കനത്ത സുരക്ഷാവലയത്തില്‍ വോട്ടിങ് ആരംഭിച്ചു

വെബ്ഡസ്‌ക്: പാകിസ്താനില്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ 8 മുതല്‍ വൈകിയിട്ട് 6 വരെയാണ് വോട്ടിങ്. ഇന്ന് (ബുധനാഴ്ച) കാലത്ത് 7 മുതല്‍ പോളിങ് ബുത്തുകളില്‍ ജനങ്ങള്‍ എത്തിതുടങ്ങി. വളരെ ആവേശത്തോടെയാണ് ജനം വോട്ടു ചെയ്യാനെത്തിയത്. വോട്ടിങില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രമസമധാനനില തകരാതിരിക്കാന്‍ 371,388 അംഗങ്ങള്‍ അടങ്ങുന്ന വന്‍ സുരക്ഷാസംവിധാനം ഒരുക്കിയിട്ടുണ്ടെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാകിസ്താന്‍ മുസ്ലിം ലീഗ്-നവാസ് വിഭാഗം (പിഎംഎല്‍-എന്‍), പാകിസ്്താന്‍ പീപ്പിള്‍സ് പാര്‍ട്ടി, (പിപിപി) പാകിസ്താന്‍ തെഹരീകെ ഇന്‍സാഫ് (പിടിഐ) എന്നീ മൂന്ന് മൂഖ്യ പാര്‍ട്ടികള്‍ തമ്മിലാണ് മത്സരം. 70 വര്‍ഷത്തെ രാഷ്ട്രീയ ചരിത്രത്തില്‍ ഇത് രണ്ടാംതവണയാണ് ജനം തിരഞ്ഞെടുത്ത സര്‍ക്കാര്‍ അഞ്ചു വര്‍ഷം കഴിഞ്ഞു തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഉച്ചക്ക്് രണ്ടുമണി മുതല്‍ ആരാണ് മുന്‍നിലയില്‍ എന്ന് അറിഞ്ഞുതുടങ്ങുമെന്നാണ് അഅന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Top Stories
Share it
Top