കനത്ത മഴ: ജപ്പാനില്‍ മരിച്ചവരുടെ എണ്ണം 176ആയി

Published On: 2018-07-11 06:00:00.0
കനത്ത മഴ: ജപ്പാനില്‍ മരിച്ചവരുടെ എണ്ണം 176ആയി

ടോക്കിയോ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജപ്പാനില്‍ മരിച്ചവരുടെ എണ്ണം 176ആയി.നിരവധിപേരെ കണ്ടെത്താനുണ്ട്. അടുത്തിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തമാണിത്. ദുരന്തബാധിത പ്രദേശങ്ങള്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍ഡ്‌സോ ആബെ സന്ദര്‍ശിച്ചു.കഴിഞ്ഞ ഒരാഴ്ചയായി ജപ്പാനില്‍ തുടരുന്ന കനത്ത മഴയും മണ്ണിടിച്ചിലും പലയിടത്തും ഗതാഗതം താറുമാറാക്കി. വൈദ്യുതി, ടെലഫോണ്‍ ബന്ധവും തടസ്സപ്പെട്ടിട്ടുണ്ട്.

ഹിരോഷിമ, ഒകയാമ എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്.നേരത്തെ പ്രളയത്തെ തുടര്‍ന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ ബല്‍ജിയം, ഫ്രാന്‍സ്, സൗദി അറേബ്യ, ഈജിപ്ത് പര്യടനങ്ങള്‍ റദ്ദാക്കിയിരുന്നു. സാധ്യമായ എല്ലാ സേനയേയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത ദിവസം വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്.

Top Stories
Share it
Top