കൊറിയന്‍ ഉച്ചകോടി ഫലമെന്തായിരിക്കും? 

കിം ജോങ്-ഉന്‍ ദക്ഷിണ കൊറിയന്‍ നേതാവ് മൂണ്‍ ജെയെ സന്ദര്‍ശിക്കുന്നത് ഇത് മൂന്നാംതവണയാണ്. പിതാവ് മരിച്ച് 2011 ല്‍ കിം അധികാരത്തിലെത്തിയ ശേഷം ആദ്യ...

കൊറിയന്‍ ഉച്ചകോടി ഫലമെന്തായിരിക്കും? 

കിം ജോങ്-ഉന്‍ ദക്ഷിണ കൊറിയന്‍ നേതാവ് മൂണ്‍ ജെയെ സന്ദര്‍ശിക്കുന്നത് ഇത് മൂന്നാംതവണയാണ്. പിതാവ് മരിച്ച് 2011 ല്‍ കിം അധികാരത്തിലെത്തിയ ശേഷം ആദ്യ കൂടിക്കാഴ്ച്ചയുമാണിത്. 1950-53 കാലഘട്ടത്തില്‍ നടന്ന കൊറിയന്‍ യുദ്ധത്തിനു ശേഷം ഇരുരാജ്യങ്ങളും സമാധാന കരാരില്‍ എത്തിയിട്ടില്ല. മാത്രമല്ല ഇരുരാജ്യങ്ങളും യുദ്ധസമാനമായ അന്തരീക്ഷം നിലനിര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍, ഈ കൂടിക്കാഴ്ച്ച ഇരു രാജ്യങ്ങളേയും വെടിനിര്‍ത്തലിലേക്ക് നയിക്കുമെന്നാണ് അന്താരാഷ്ട്ര സമൂഹം പ്രതീക്ഷിക്കുന്നത്. ഈ ചരിത്രപരമായ കൂടിക്കാഴ്ച്ചയെ കുറിച്ച്:

എന്താണ് സംഭവിക്കുന്നത്?

ശ്കതമായ സൈനിക മേഖലയായ പാന്‍മഞ്ചൂം ഗ്രാമത്തിലാണ് കൂടിക്കാഴ്ച്ച നടക്കുന്നത്. ഇരു കൊറിയന്‍ രാജ്യങ്ങളുടേയും അതിര്‍ത്തി മേഖലയാണിത്. ലോകരാഷ്ട്രങ്ങളുടെ കണ്ണുകള്‍ ഈ കൂടിക്കാഴ്ച്ചയിലേക്കാണ്. ചര്‍ച്ചയുടെ ധ്വനി വരാനിരിക്കുന്ന കിം-ട്രംപ് കൂടിക്കാഴ്ച്ചയുടെ ഉളളടക്കത്തെ സ്വാധീനിക്കും.

എന്താണ് ഈ കൂടിക്കാഴ്ച്ചയുടെ പ്രധാന്യം?

കഴിഞ്ഞ മാസം തന്റെ ചൈന സന്ദര്‍ശനത്തിനുശേഷം രണ്ടാം തവണയാണ് മറ്റൊരു രാഷ്ട്രതലവനുമായി കിം ചര്‍ച്ച നടത്തുന്നത്. ഉദാര ഭരണകൂടം നയിക്കുന്ന ദക്ഷിണ കൊറിയ ഈ ദശാബ്ദത്തില്‍ ആദ്യമായാണ് വടക്കന്‍ കൊറിയയുമായി ഇത്തരത്തിലുളള ഒരു ചര്‍ച്ചയക്ക് തയ്യാറാകുന്നത്. മൂണ്‍ തന്റെ ഔദ്യോഗികിക കാലത്ത് വടക്കന്‍ കൊറിയയുമായി ഊഷ്മള ബന്ധം പുലര്‍ത്തുന്നതിനായി കുറച്ചുകാലമായി തയ്യാറെടുപ്പിലായിരുന്നു.

'' ചതുരംഗപലകയിലെ ഒപ്പണിങ് നീക്കം പോലെയാണ് ഇരുരാജ്യങ്ങളും തമ്മിലുളള ഈ കൂടിക്കാഴ്ച്ച. ആദ്യ നീക്കം എങ്ങനെയാണെന്നതിനെ ആശ്രയിച്ചായിരിക്കും തുടര്‍ന്നുളള നീക്കവും,'' യു.എസ് മുന്‍ നയതന്ത്രജ്ഞന്‍ മിന്റാറോ ഒബെ ഈ കൂടികാഴ്ച്ചയെ വിശേഷിപ്പിച്ചതങ്ങനെയാണ്. അതുകൊണ്ട് തന്നെ ഈ കൂടിക്കാഴ്ച്ചയുടെ പ്രാധാന്യം അത് വരാനിരിക്കുന്ന ട്രംപ് -കിം കൂടിക്കാഴ്ച്ചക്ക് വേണ്ടി ഏതു തരത്തിലുളള അന്തരീക്ഷമായിരിക്കും സൃഷ്ട്രിക്കുക എന്നതാണ്. കൊറിയന്‍ യുദ്ധത്തിനു ശേഷം ഇരുരാജ്യങ്ങളും രണ്ടായി വിഭജിച്ചിരിക്കുകയാണ് 2008 വരെയുളള ഒരു ദശാബ്ദത്തില്‍ ഒഴികെ. ഇടക്കിടെ ഇരുരാജ്യങ്ങളും തമ്മില്‍ പോരുകളുണ്ടായി. ദക്ഷിണ കൊറിയയുടെ നാവിക സേന 2010-ല്‍ യുദ്ധകപ്പല്‍ ആക്രമിച്ചതിനെ തുടര്‍ന്ന 50 പേര്‍ മരിച്ചു.

ഇതാദ്യമല്ല ഉത്തര കൊറിയ ആണവനിരായുധീകരണത്തിനു വേണ്ടി മുന്നോട്ട് വരുന്നത്. ആയുധങ്ങള്‍ ഉണ്ടാക്കാതെ സിവിലിയന്‍ നൂക്ലിയാര്‍ പദ്ധതി ഉണ്ടാക്കുന്നതിനായി 1990-ല്‍ ഉത്തര കൊറിയ യു.എസ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നി രാജ്യങ്ങളുമായി കരാരിലെത്തിയിരുന്നു. എന്നാല്‍ അത് പൂര്‍ണ്ണമാക്കാന്‍ സാധിച്ചില്ല. 2007 ല്‍ അതിന്റെ ആണവ പദ്ധതി വീണ്ടും ആരംഭിക്കാന്‍ ഉത്തര കൊറിയ ശ്രമിച്ചിരുന്നു. പിന്നീട് 2009 ല്‍ അത് നിര്‍ത്തിവെച്ചു.

ഇപ്പോള്‍?

ഉത്തരകൊറിയക്കെതിരെ ആക്രമണം ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കാനുളള ശക്തി താന്‍ വികസിപ്പിച്ചെടുത്തുവെന്ന തോന്നല്‍ ഇപ്പോള്‍ കിമ്മിനുണ്ട്. മാത്രമല്ല, ഇരുരാജ്യങ്ങള്‍ ഒരു ഉഭയകക്ഷി ബന്ധം ഉണ്ടാക്കണമെന്ന് കിം ആഗ്രഹിക്കുന്നു.

''ആണവായുധങ്ങള്‍ വികസിപ്പിച്ചെടുത്തിന്റെ പേരില്‍ വഷളായ ഇരുരാജ്യങ്ങള്‍ തമ്മിലുളള ബന്ധം മെച്ചപ്പെടുത്താന്‍ കിം ശ്രമിക്കുന്നു.'' എന്നാണ് ജോണ്‍ ഹോപ്പ്കിന്‍സ് സര്‍വ്വകലാശാല അഡ്വാന്‍സ് ഇന്റര്‍നാഷണല്‍ സറ്റഡീസിലെ അസിസ്റ്റന്റ് ഡയരക്ടര്‍ ജോണി ടൗണിന്റെ നിരീക്ഷണം. പുതുവര്‍ഷ ദിനം ഒലീവ് ചില്ല നല്‍കിയത് ഇതിന്റെ ശുഭ സൂചനയായിരുന്നു.

ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നത്

ഇരുരാജ്യങ്ങളുടേയും ഐക്യത്തിനുളള താല്‍പ്പര്യം വിശാലമാണ്. അതെസമയം, ഉച്ചക്കോടിയുടെ ലക്ഷ്യം വരാനിരിക്കുന്ന കിം-ട്രംപ് കൂടിക്കാഴ്ച്ചയാണെന്ന് ഇരു കൊറിയന്‍ നേതാക്കള്‍ക്കും വ്യക്തമായി അറിയാം. നിലവിലെ വെടിനിര്‍ത്തല്‍ അംഗീകരിക്കാന്‍ സിയോള്‍ തയ്യാറാണ്. പക്ഷെ, ഉത്തര കൊറിയ പൂര്‍ണ്ണമായും ആണവ നിരായൂധീകരണത്തിന് തയ്യാറാകണം അതാണ് മൂണ്‍ ജെ മുന്നോട്ട വെയ്ക്കുന്ന ഉപാധി.

'' മൂണിനെ സംബന്ധിച്ചിടത്തോളം ഈ കൂടിക്കാഴ്ച്ച വളരെ മൂല്യവത്താണ്. കാരണം ആണവ നിരായൂധീകരണം ലക്ഷ്യമാക്കി. യു.എസും -ഉത്തര കൊറിയ നടത്താനിരിക്കുന്ന ചര്‍ച്ച വളരെ ആകാംക്ഷയോടെ കാണുന്നത് മൂണ്‍ ആണ്്.'' '' കിമിനാണെങ്കില്‍ തന്റെ ഉപാധികള്‍ വെച്ചുകൊണ്് യു.എസിന്റെ മേല്‍ വലിയ സമ്മര്‍ദ്ദം ഉണ്ടാക്കാന്‍ ഇത് സഹായിക്കും. ഈ കരാരുകളില്‍ ഭാവിയില്‍ എന്തെങ്കിലും തിരിച്ചടി നേരിട്ടാല്‍ തന്നെ താന്‍ ആണവ നിരായുദ്ധീകരണത്തിന് സന്നദ്ധമായിരുന്നുവെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്താനും കിമിന് കഴിയും.''

ഇപ്പോള്‍ ഉത്തര കൊറിയക്കെതിരെയുളള ഉപരോധം നീക്കുമെന്നതും കിം പ്രതീക്ഷിക്കുന്നു. അതെസമയം, ഇരു കൊറിയകളും തമ്മിലുളള സാമ്പത്തിക ബന്ധം പുരാരംഭിക്കണമെന്ന ആഗ്രഹം ദക്ഷിണ കൊറിയന്‍ നേതാവ് ജെ മൂണിനുമുണ്ട്.

എന്തായിരിക്കും ഫലം?

ആണവായുധങ്ങള്‍ ഉപേക്ഷിക്കാന്‍ നൂറു ശതമാനവും ഉത്തര കൊറിയ തയ്യാറാണ്. പക്ഷെ, അത് സംഭവിക്കണമെങ്കില്‍ കിം മുന്നോട്ട് വെയ്ക്കുന്ന ഉപാധികള്‍ അംഗീകരിക്കണം. അതിനാണെങ്കില്‍ യു.എസും സഖ്യരാഷ്ട്രങ്ങളും വലിയ വില നല്‍കേണ്ടിവരും.

'' മോശം സാഹചര്യം എന്തെന്നാല്‍ അന്താരാഷ്ട്ര സമൂഹം പ്രതീക്ഷിക്കുന്ന തരത്തിലുളള ആണവനിരായുദ്ധീകരണം അല്ല ഉത്തര കൊറിയ കരുതുന്നതെന്നാണ്'' ടൗണ്‍ വ്യക്തമാക്കുന്നു. ''ആണവ നിരായുധീകരണം എന്ന് അന്താരാഷ്ട്ര സമൂഹം പ്രതീക്ഷിക്കുന്ന തരത്തില്‍ സംഭവിക്കണമെങ്കില്‍ അതിന് ദശാബ്ദങ്ങള്‍ എടുക്കും'' ടൗണ്‍ പ്രവചിക്കുന്നു.

'' അത് യു.എസും ഉത്തര കൊറിയയുമായുളള നല്ല ബന്ധത്തെ ആശ്രയിച്ചിരിക്കും. യു.എസ് പല അന്താരാഷ്ട്ര കരാരുകളും ലംഘിച്ചിട്ടുണ്ട്. ചെറിയ വാഗ്ദാനങ്ങള്‍ ഒന്നും യു.എസ് വിശ്വസിക്കില്ല. സര്‍വ്വകാലം നില്‍നില്‍ക്കുന്ന വിശ്വാസമാണ് യു.എസ് ആഗ്രഹിക്കുന്നത്. ലിബിയന്‍ മുന്‍ ഭരണാധികാരിയുട ഏകാധിപതിയുമായ ഖദ്ദാഫിയുടെ വിധിയെ കുറിച്ച് കിമിനു നന്നായി അറിയാം. യു.എസും യുറോപ്പും ലിബിയയില്‍ ബോംബിട്ടതിനുശേഷമാണ് ഖദ്ദാഫി തന്റെ ആണവ പദ്ധതി അവസാനിപ്പിച്ചത്.

ഈ കൂടിക്കാഴ്ച്ച മുഖ്യമായും ശ്രദ്ധ കേന്ദ്രകീരിക്കുക ഇരുരാജ്യങ്ങളും തമ്മില്‍ ഫോട്ടോഷൂട്ട് ബന്ധം മാത്രമായിരിക്കുമെന്നതാണ് മറ്റൊരു സാധ്യത.

അടുത്തതെന്ത്?

ശക്തമായ ഒരു കരാറില്‍ എത്തി ചേരാന്‍ ഈ കൂടികാഴ്ച്ച കളമൊരുക്കില്ലെന്നാണ് മനസിലാവുന്നത്. വിശദാംശങ്ങള്‍ ഉറപ്പിച്ച് നല്‍കാതെ ഇരു നേതാക്കള്‍ക്കും ചര്‍ച്ചയുടെ ആഴത്തിലേക്ക് പ്രവേശിക്കുക അസാധ്യം. ഈ ചര്‍ച്ച മാസങ്ങള്‍ തുടര്‍ന്നാല്‍ മാത്രമേ വിഷയത്തിന്റെ മര്‍മ്മത്തിലേക്ക് ഇരു നേതാക്കള്‍ക്കും എത്തി ചേരാന്‍ ആകുകയുളളൂ.

(കടപ്പാട്: ദി ഗാര്‍ഡിയന്‍)

Story by
Next Story
Read More >>