വ്യാജ വാര്‍ത്തകള്‍ക്കെതിരെ പത്ര പരസ്യവുമായി വാട്‌സ്ആപ്പ്

Published On: 10 July 2018 11:45 AM GMT
വ്യാജ വാര്‍ത്തകള്‍ക്കെതിരെ പത്ര പരസ്യവുമായി വാട്‌സ്ആപ്പ്

മുംബൈ: വ്യാജ വാര്‍ത്ത പരത്തുന്നതിനെതിരെയ ആദ്യ നടപടിയെന്ന നിലയില്‍ പത്ര പരസ്യവുമായി വാട്‌സ്ആപ്പ്. വ്യാജവാര്‍ത്ത പടരുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വാട്‌സ്ആപ്പിന് നോട്ടീസയച്ചിരുന്നു. ഈയിടെ വാട്‌സ്ആപ്പിലൂടെയുള്ള വ്യാജ വാര്‍ത്തകള്‍ വഴി ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് നടപടികള്‍ വരുന്നത്.

വ്യാജ വാര്‍ത്തകള്‍ക്കെതിരെ ഒന്നിച്ച് പോരാടാം എന്ന പരസ്യമാണ് രാജ്യത്തെ പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളില്‍ നല്‍കിയിരിക്കുന്നത്. സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുന്നേ പരിശോധിക്കാനും വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെ ശ്രദ്ധയോടെ കാണണമെന്നും പരസ്യത്തിലുണ്ട്.

എങ്ങനെ വ്യാജ വാര്‍ത്തകള്‍ കണ്ടെത്താമെന്നതിനെ പറ്റി ഇന്ത്യയില്‍ ക്യാമ്പയിന്‍ ആരംഭിക്കുകയാണെന്നും ഇതിന്റെ ഭാഗമായാണ് ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളില്‍ പരസ്യമെന്നും വാട്‌സ്ആപ്പ് ഇന്ത്യാ വക്താവ് പരസ്യത്തില്‍ പറയുന്നു. ഇതിന്റെ തുടര്‍ച്ചയായി ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ പത്ര പരസ്യം തുടരുമെന്നും പരസ്യത്തിലുണ്ട്.

Top Stories
Share it
Top