വില്യം രാജകുമാരന്റെയും കെയ്റ്റിന്റെയും മൂന്നാമത്തെ കുഞ്ഞിനു പേരിട്ടു

ലണ്ടന്‍: വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡില്‍റ്റണിന്റെ മൂന്നാമത്തെ കുഞ്ഞിന് പേരിട്ടു. ലൂയിസ് ആര്‍ത്തര്‍ ചാള്‍സ് എന്നാണ് പുതിയ അതിഥിയുടെ പേര്. ലൂയി...

വില്യം രാജകുമാരന്റെയും കെയ്റ്റിന്റെയും മൂന്നാമത്തെ കുഞ്ഞിനു പേരിട്ടു

ലണ്ടന്‍: വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡില്‍റ്റണിന്റെ മൂന്നാമത്തെ കുഞ്ഞിന് പേരിട്ടു. ലൂയിസ് ആര്‍ത്തര്‍ ചാള്‍സ് എന്നാണ് പുതിയ അതിഥിയുടെ പേര്. ലൂയി ഓഫ് കാംബ്രിഡ്ജ് എന്നതാണ് രാജകീയനാമം. ബ്രിട്ടിഷ് രാജകുടുംബത്തിലെ അഞ്ചാം കിരീടാവകാശിയായ ലുയിയുടെ പേരിനും സവിശേഷതയുണ്ട്. മിക്ക പണ്ഡിതരും പുസ്തക നിര്‍മ്മാതാക്കളും തെരഞ്ഞെടുക്കുന്ന ഏറ്റവും പ്രിയപ്പെട്ട പേരാണ് ഇത്.

വില്യം രാജകുമാരന്റെ മൂത്തമകന്‍ ജോര്‍ജ് അലക്സാണ്ടര്‍ ലൂയിസിന്റെ പേരില്‍ നിന്നാണ് ലൂയിസ് എന്ന പേര് എടുത്തത്. ചരിത്ര പ്രധാനമായ ഫ്രഞ്ച് രാജവാഴ്ചയെ കൂടി ഓര്‍മ്മപ്പെടുപ്പുന്ന പേരാണിത്. ഫ്രഞ്ച് രാജാക്കന്‍മാരുടെ പേരിനൊപ്പം ലൂയിസ് എന്ന് ചേര്‍ക്കാറുണ്ട്. പോരാളി എന്ന വാക്കില്‍ നിന്നും ഉരുത്തിരിഞ്ഞ പേരാണിത്. ഇന്ത്യയിലെ അവസാന വൈസ്രോയിയും വില്യമിന്റെ മുത്തച്ഛന്‍ ഫിലിപ്പ് രാജകുമാരന്റെ അമ്മാവനുമായ ലൂയിസ് മൗണ്ട്ബാറ്റണിന്റെ ഓര്‍മ്മക്കുവേണ്ടി കൂടിയാണ് കുഞ്ഞിന്റെ പേരിനൊപ്പം ലൂയിസ് എന്നു ചേര്‍ത്തത്.

Story by
Next Story
Read More >>