തുര്‍ക്കിയിലെ അടിയന്തിരാവസ്ഥ പിന്‍വലിച്ചു

Published On: 19 July 2018 8:45 AM GMT
തുര്‍ക്കിയിലെ അടിയന്തിരാവസ്ഥ പിന്‍വലിച്ചു

അങ്കാര: രണ്ട് വര്‍ഷത്തിലേറെ നീണ്ടുനിന്ന രാജ്യത്തെ അടിയന്തരാവസ്ഥ അവസാനിപ്പിക്കാന്‍ തുര്‍ക്കി ഭരണകൂടം തീരുമാനിച്ചു. പരാജയപ്പെട്ട സൈനിക അട്ടിമറിക്ക് ശ്രമത്തിന് ശേഷമാണ് തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ നിലവില്‍ വന്നത്. എന്നാല്‍ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ പുതിയ നിമയങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.

2016ല്‍ സൈനിക അട്ടിമറി ശ്രമത്തെ തുടര്‍ന്ന് 2016 ജൂലൈ 20നാണ് തുര്‍ക്കിയില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആദ്യം മൂന്ന് മാസത്തേക്കായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഏഴ് തവണയായി സര്‍ക്കാര്‍ കാലാവധി നീട്ടി. ഇക്കാലയളവില്‍ ആയിരക്കണിന് പേര്‍ തടവിലാവുകയും പൊതു സ്ഥലങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. ജൂണില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉര്‍ദുഗാന്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അടിയന്തര - തീവ്രവാദ സംവങ്ങളില്‍ കര്‍ശനമായി ഇടപെടല്‍ സാധ്യമാക്കുന്ന പുതിയ നിയമ നിര്‍മാണത്തിന് ഒരുങ്ങുകയാണ് സര്‍ക്കാര്‍. അടിയന്തരാവസ്ഥ പിന്‍വിലിക്കുമെങ്കിലും അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതാരിയ നടപടികള്‍ വരും ദിനങ്ങളിലും ശക്തമായി തുടരും.


Top Stories
Share it
Top