പ്രണയലേഖനം കത്തിച്ചു; നഷ്ടപരിഹാരം! 4000 ഡോളർ

പ്രണയം പൊളിഞ്ഞ സങ്കടത്തിൽ അയാൾ എഴുതിയ കത്തുകളെല്ലാം കത്തിച്ചുകളയുന്നതിനിടെയാണ് അരിയാനയുടെ വീടും കത്തിക്കരിഞ്ഞത്.

പ്രണയലേഖനം കത്തിച്ചു;  നഷ്ടപരിഹാരം! 4000 ഡോളർ

ലോസ് അഞ്ചൽസ്: നഷ്ട പ്രണയത്തിന്റെ വേദനയിൽ അവരുടെ ഓർമ്മകളെല്ലാം എന്നന്നേക്കുമായി നശിപ്പിക്കുമ്പോൾ 19കാരിയായ അരിയാന ലില്ലാർഡ് ആലോചിച്ചിട്ടുണ്ടാവില്ല പ്രണയനഷ്ടത്തിന് ഇത്രയും വില കൊടുക്കേണ്ടിവരുമെന്ന്. അതും സ്വന്തം വീട് മുഴുവൻ കത്തിയെരിയുമെന്നും.

മുൻ കാമുകനുമായുള്ള പ്രണയം പൊളിഞ്ഞ സങ്കടത്തിൽ അയാൾ എഴുതിയ കത്തുകളെല്ലാം കത്തിച്ചുകളയുന്നതിനിടെയാണ് അരിയാനയുടെ വീടും കത്തിക്കരിഞ്ഞത്. അതും നഷ്ടമോ 4000 ഡോളർ(ഇന്ത്യൻ രൂപ 3 ലക്ഷം).

കാമുകനോടുള്ള ദേഷ്യത്തിൽ അയാൾ എഴുതിയ കത്തുകളും കുറിപ്പുകളുമെല്ലാം മുറിയിലെ കാർപ്പെറ്റിലിട്ട് കത്തിക്കുകയായിരുന്നു അരിയാന. തീ മുറിയിലാകെ പടർന്നു . അത്യാഡംബര അപ്പാർട്‌മെന്റുകളുള്ള പ്രദേശമായ ലിങ്കണിലാണ് സംഭവം.ഈ സമയത്ത് വീട്ടിൽ തനിച്ചായിരുന്നു അരിയാന പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.എന്നാൽ പ്രശ്‌നം അവിടം കൊണ്ടു തീർന്നില്ല. അശ്രദ്ധമായി കത്തിച്ചതിന്റേ പേരിൽ കോടതിയിൽ അരിയാനയ്‌ക്കെതിരെ പരാതി നൽകിയിരിക്കയാണ് സമീപ വാസികൾ. ഒക്ടോബർ16ന് കേസിൽ അരിയാന കോടതിയിൽ ഹാജരാവണം.

Read More >>