പാക് മാധ്യമപ്രവര്‍ത്തകയെ  സൈനികയൂണിഫോമിലെത്തി തട്ടിക്കൊണ്ട് പോയി ; വിട്ടയച്ചത് മണിക്കൂറുകള്‍ക്ക് ശേഷം  

ലാഹോർ: പാക്​ മാധ്യമപ്രവർത്തകയെ തട്ടിക്കൊണ്ടു പോയി മണിക്കൂറുകൾക്കകം വിട്ടയച്ചു. മാധ്യപ്രവർത്തകയായ ഗുൽ ബുഖാരിയെയാണ്​ ഒരുസംഘം ആഴുകൾ തട്ടിക്കൊണ്ടു...

പാക് മാധ്യമപ്രവര്‍ത്തകയെ  സൈനികയൂണിഫോമിലെത്തി തട്ടിക്കൊണ്ട് പോയി ; വിട്ടയച്ചത് മണിക്കൂറുകള്‍ക്ക് ശേഷം  

ലാഹോർ: പാക്​ മാധ്യമപ്രവർത്തകയെ തട്ടിക്കൊണ്ടു പോയി മണിക്കൂറുകൾക്കകം വിട്ടയച്ചു. മാധ്യപ്രവർത്തകയായ ഗുൽ ബുഖാരിയെയാണ്​ ഒരുസംഘം ആഴുകൾ തട്ടിക്കൊണ്ടു പോയത്​.

ചൊവ്വാഴ്​ച വൈകുന്നേരം ഒരു ടെലിവിഷൻ പരിപാടിയുമായി ബന്ധപ്പെട്ട് യാത്രയിലായിരുന്ന​ ബുഖാരിയെ വാഹനം തടഞ്ഞു നിർത്തി തട്ടിക്കൊണ്ടു ​പോവുകയായിരുന്നു​. ലാഹോറിലെ സൈനിക ക്യാമ്പിനടുത്തുവെച്ച് സൈനിക യൂനിഫോം ധരിച്ചെത്തിയ സംഘമാണ് വെച്ച്​​ ഭാര്യയെ തട്ടിക്കൊണ്ടു പോയതെന്ന്​ ബുഖാരിയുടെ ഭർത്താവ് പറഞ്ഞു

ഗുൽ ബുഖാരിയെ തട്ടിക്കൊണ്ടു പോയ വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടതോടെ പല പ്രമുഖരും സൈന്യത്തിനെതിരെ രംഗത്തു വന്നു. അൽപസമയത്തിനു ശേഷം അവരെ തിരിച്ചു കിട്ടിയതായി അറിയിച്ച്​ ഭർത്താവ്​ അലി നാദിർ രംഗത്തെത്തി. എന്നാൽ കൂടുതൽ പ്രതികരണത്തിന്​ അദ്ദേഹം തയാറായില്ല. സംഭവത്തിനെതിരെ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫ് ഉൾപ്പെടെയുള്ളവർ രം​ഗത്തെത്തിയിരുന്നു.

Story by
Read More >>