ഉത്തരക്കൊറിയ പുതിയ മിസൈലുകള്‍ നിര്‍മ്മിക്കുന്നു: യു.എസ്

വാഷിംങ്ടണ്‍: ഉത്തരകൊറിയ പുതിയ മിസൈലുകള്‍ നിര്‍മ്മിക്കുന്നതായി യു.എസിന്റെ കണ്ടെത്തല്‍. ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇത്...

ഉത്തരക്കൊറിയ പുതിയ മിസൈലുകള്‍ നിര്‍മ്മിക്കുന്നു: യു.എസ്

വാഷിംങ്ടണ്‍: ഉത്തരകൊറിയ പുതിയ മിസൈലുകള്‍ നിര്‍മ്മിക്കുന്നതായി യു.എസിന്റെ കണ്ടെത്തല്‍. ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇത് കണ്ടെത്തിയത്. ഏറ്റവും കുറഞ്ഞത് രണ്ട് ദ്രവ ഇന്ധന-ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ഉത്തരകൊറിയ വികസിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂണില്‍ സിംഗപ്പൂരില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ ഉത്തരകൊറിയയുടെ പ്രസിഡന്റ് കിം ജോങ് ഉന്‍ സമ്പൂര്‍ണ്ണ ആണവനിര്‍വ്യാപനം നടപ്പാക്കുമെന്ന് ഉറപ്പ് തന്നതായി യു.എസ് പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു. ഇതിനെ അമേരിക്കന്‍ പ്രസിഡന്റ് അദ്ദേഹത്തിന്റെ നയതന്ത്രവിജയമായാണ് വിശേഷിപ്പിച്ചത്. മുഴുവന്‍ ഏഷ്യക്കാര്‍ക്കും പ്രത്യേകിച്ച് ജപ്പാനും ഉത്തരകൊറിയയുടെ ഈ തീരുമാനത്തില്‍ സന്തോഷിക്കാമെന്നും ട്രംപ് പറഞ്ഞിരുന്നു.

എന്നാല്‍ ആണവ മിസൈല്‍ നിര്‍മാണ-വികസന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന തരത്തില്‍ ഒരു പ്രതികരണവും കിം നടത്തിയിരുന്നില്ല. ക്രമേണയുള്ള ആണവനിരായുധീകരണം നടപ്പാക്കുമെന്നായിരുന്നു അന്ന് കിം പറഞ്ഞിരുന്നത്


Story by
Read More >>