യമനിലെ സൊകോത്രയില്‍ യുഎഇ അധിനിവേശം; പ്രധാനമന്ത്രിയടക്കമുള്ളവരെ തടഞ്ഞുവച്ചു

സന്‍ആ: യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിലുള്ള യമനിലെ സോകൊത്ര ദ്വീപില്‍ യുഎഇ സൈന്യം അധിനിവേശം നടത്തിയതായി റിപോര്‍ട്ട്. സൊകോത്ര വിമാനത്താവളവും തുറമുഖവും...

യമനിലെ സൊകോത്രയില്‍ യുഎഇ അധിനിവേശം; പ്രധാനമന്ത്രിയടക്കമുള്ളവരെ തടഞ്ഞുവച്ചു

സന്‍ആ: യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിലുള്ള യമനിലെ സോകൊത്ര ദ്വീപില്‍ യുഎഇ സൈന്യം അധിനിവേശം നടത്തിയതായി റിപോര്‍ട്ട്. സൊകോത്ര വിമാനത്താവളവും തുറമുഖവും തീരമേഖലയിലും യുഎഇ സൈന്യം പിടിച്ചെടുത്തതായാണ് ലഭിക്കുന്ന വിവരം. നാലു സൈനിക കപ്പലുകളും 100ലധികം സൈനികരെയും യുഎഇ മേഖലയില്‍ വിന്യസിച്ചതിനു പിന്നാലെയാണ് അധിനിവേശം സ്ഥിരീകരിച്ചതെന്ന് യമന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

പ്രധാനമന്ത്രി അഹ്മദ് ഒബെയ്ദ് ബിന്‍ ദാഗറിനെയും പത്തു മന്ത്രിമാരെയും സൊകോത്രയില്‍ യുഎഇ സൈന്യം തടഞ്ഞുവച്ചെന്നും യമന്‍ ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. യമനി സര്‍ക്കാരിന്റെ സാമിപ്യമുണ്ടായിരുന്നിട്ടും യുഎഇയുടെ ഇത്തരം നടപടി ആക്രമണോദ്ദേശ്യത്തോടു കൂടിയുള്ളതാണെന്നും യമന്‍ പ്രതികരിച്ചു.

അതേസമയം, സൗദി അറേബ്യ മേഖലയിലേക്ക് അന്വേഷണത്തിന് ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. സൊകോത്രയില്‍ 60,000ത്തോളം ആളുകളാണ് താമസിക്കുന്നത്.

Story by
Read More >>