സൗദി-യു.എ.ഇ സഖ്യത്തിന്റെ ആക്രമണം: ഹുദൈദ നഗരം വിട്ടത് 4,500 കുടുംബം

Published On: 18 Jun 2018 4:30 AM GMT
സൗദി-യു.എ.ഇ സഖ്യത്തിന്റെ ആക്രമണം: ഹുദൈദ നഗരം വിട്ടത് 4,500 കുടുംബം

വേള്‍ഡ് ഡസ്‌ക്: സൗദി-യു.എ.ഇ സഖ്യം നടത്തുന്ന ആക്രമണത്തെ തുടര്‍ന്ന് യമന്‍ തുറമുഖ നഗരമായ ഹുദൈദയില്‍ നിന്നും വീടുവിട്ടുപോയത് 4,500 കുടുംബങ്ങളെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ദുരന്തവും പട്ടിണിയുമാണ് ് ഈ ആള്‍ക്കൂട്ട പാലായനം.

അഞ്ചുദിവസമായി തുടരുന്ന ബോംബാക്രമണത്തില്‍ നഗരവും ഗ്രാമങ്ങളുടെ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍. '' യുദ്ധവിമാനങ്ങളുടെ അടങ്ങാത്ത ശബ്ദമാണ് രാത്രിയിലും പകലും'' ഹുദൈദയില്‍ സാമുഹ്യപ്രവര്‍ത്തനം നടത്തുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ മനാല്‍ ഖ്വയ്ദയെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

'' ആകാശത്ത് വളരെ താഴ്ന്നാണ് പോര്‍വിമാനങ്ങള്‍ പറക്കുന്നത്. നഗരത്തിന്റെ ഒരോ അറ്റത്തും നടക്കുന്ന സ്‌ഫോടനങ്ങള്‍ ഞങ്ങള്‍ക്ക് കേള്‍ക്കാനാകുന്നുണ്ട്.'' മനാല്‍ പറഞ്ഞു.

''എല്ലാവരും ആശങ്കയിലാണ്. എന്താണ് സംഭവിക്കുകയെന്ന് ഞങ്ങള്‍ക്കറിയില്ല.''

മൂന്ന് വര്‍ഷമായി യമന്‍ അക്രമിച്ചുകൊണ്ടിരിക്കുന്ന സൗദി-യു.എ.ഇ സഖ്യം. ജൂണ്‍ 13 മുതലാണ് ഹുദൈദ ആക്രമിച്ചുതുടങ്ങിയത്. ഇറാന്റെ പിന്തുണയുളള ഹുത്തികളെ തുരത്താനാണ് സൗദി സഖ്യത്തിന്റെ ആക്രമണം. ഹുദൈദ തുറമുഖം വഴിയാണ് രാജ്യത്തിനു വേണ്ട 70 ശതമാനം ഉല്‍പ്പന്നങ്ങളും ഇറക്കുമതി നടക്കുന്നതെന്നാണ് ഐക്യരാഷ്ടസംഘടനകളുടെ കണക്ക്. എന്നാല്‍, ഈ തുറമുഖം തീവ്രവാദികള്‍ കൈയ്യടക്കിവെച്ചിരിക്കുകയാണെന്നാണ് സൗദി സഖ്യത്തിന്റെ വാദം.

തുറമുഖം നഗരം ആക്രമിക്കുന്നത് കാരണം 2 കോടി 70 ലക്ഷം വരുന്ന മൊത്തം ജനസംഖ്യയില്‍ 84 ലക്ഷം പേര്‍ പട്ടിണിയിലാണെന്നാണ് കണക്കുകള്‍.


Top Stories
Share it
Top