മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് കൂറ് നരേന്ദ്രമോദിയോട്; വിവാദ പ്രസ്താവനയുമായി മതപ്രഭാഷകന്‍ സാക്കിര്‍ നായിക്ക്

വിവാദപ്രസ്താവന നടത്തിയതിന് സാക്കിര്‍ നായിക്കിന് മലേഷ്യന്‍ അധികൃതര്‍ നോട്ടീസ് അയച്ചു

മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് കൂറ് നരേന്ദ്രമോദിയോട്; വിവാദ പ്രസ്താവനയുമായി മതപ്രഭാഷകന്‍ സാക്കിര്‍ നായിക്ക്

ക്വാലാലംപുര്‍: വര്‍ഗ്ഗീസ പ്രസ്താവനകളിലൂടെ രാജ്യത്ത് ഭിന്നത വരുത്താന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെ മലേഷ്യന്‍ അധികൃതരുടെ നോട്ടീസ്. മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് മലായ് പ്രധാനമന്ത്രിയെക്കാള്‍ വിശ്വാസവും കൂറും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണെന്ന സാക്കിര്‍ നായിക്കിന്റെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു.രാജ്യത്ത് വര്‍ഗീയ പ്രസ്താവന നടത്തിയെന്ന ആരോപണത്തില്‍ വിവാദ ആഭ്യന്തര മന്ത്രി മുഹിയുദ്ദീന്‍ യാസീന്‍ ആണ് വിശദീകരണം തേടിയ വിവരം പുറത്തുവിട്ടതെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇതേതുടര്‍ന്ന് സാക്കിര്‍ നായിക്കിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മലേഷ്യന്‍ മാനവ വിഭവശേഷി മന്ത്രി എം. കുലശേഖരന്‍ രംഗത്തെത്തി. സാക്കിര്‍ നായിക്കിനെ രാജ്യത്ത് തുടരാന്‍ അനുവദിക്കരുതെന്ന് കുലശേഖരന്‍ ആവശ്യപ്പെട്ടിരുന്നു.അതേസമയം, സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്കുതന്നെ തിരിച്ചയക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തലത്തില്‍നിന്നു തന്നെ ഉയര്‍ന്നതിനു പിന്നാലെ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

ഇന്ത്യന്‍ ഏജന്‍സികള്‍ മുമ്പ് രണ്ടു തവണ സാക്കിര്‍ നായിക്കിനു വേണ്ടി ഇന്റര്‍പോളിനെ സമീപിച്ചിരുന്നെങ്കിലും ആവശ്യം നിരാകരിക്കുകയായിരുന്നു. സാക്കിര്‍ നായിക്കിനെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെയായിരുന്നു എന്‍ഫോഴ്സ്മന്റെ് വീണ്ടും ഇന്റര്‍പോളിനെ സമീപിച്ചത്.60 ശതമാനം മുസ്‌ലിം ഭൂരിപക്ഷമുള്ള മലേഷ്യയിലെ ആകെ ജനസംഖ്യ 32 ദശലക്ഷമാണ്. ഇതില്‍ ചൈനക്കാരും ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ഇന്ത്യക്കാരില്‍ ഹിന്ദുക്കളാണ് കൂടുതലുള്ളത്.

Read More >>