സിംബാബ്‌വെ തെരഞ്ഞെടുപ്പില്‍ വന്‍ ജനപങ്കാളിത്തം

ഹരാരെ : മുഗാംബെ യുഗാന്ത്യത്തിനു ശേഷം സിംബാബ്‌വെയില്‍ നടക്കുന്ന ആദ്യപൊതു തെരഞ്ഞെടുപ്പില്‍ വന്‍ ജനപങ്കാളിത്തം. പോളിംഗ് സ്റ്റേഷനുകളില്‍ നീണ്ടനിരയാണു...

സിംബാബ്‌വെ തെരഞ്ഞെടുപ്പില്‍ വന്‍ ജനപങ്കാളിത്തം

ഹരാരെ : മുഗാംബെ യുഗാന്ത്യത്തിനു ശേഷം സിംബാബ്‌വെയില്‍ നടക്കുന്ന ആദ്യപൊതു തെരഞ്ഞെടുപ്പില്‍ വന്‍ ജനപങ്കാളിത്തം. പോളിംഗ് സ്റ്റേഷനുകളില്‍ നീണ്ടനിരയാണു കാണപ്പെടുന്നത്. ഏകാധിപതിയായിരുന്ന റോബര്‍ട്ട് മുഗാബെയുടെ പതനത്തിനു ശേഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിനെ ആളുകള്‍ ആവേശത്തോടെയാണു വരവേറ്റിരിക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയ്ക്ക് അവരുടെ സത്യസന്ധമായ തീരുമാനം നടപ്പിലാക്കാനുള്ള അവസരമാണു ലഭിച്ചിരിക്കുന്നതെന്നാണു ലോകരാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത് . അതിന്റെ നേര്‍ച്ചിത്രങ്ങള്‍ തന്നെയാണു ആ രാജ്യത്ത് നിന്ന് വരുന്നതും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പും പ്രാദേശിക തെരഞ്ഞെടുപ്പും ഒരുമിച്ചാണെന്നുള്ളതും പോളിംഗ് ബൂത്തുകളിലെ ഉത്സവസമാനമായ അന്തരീക്ഷത്തിനു വെളിച്ചമായിട്ടുണ്ട്.

Read More >>