സിംബാബ്‌വെയില്‍ ഭരണകക്ഷിക്ക് വിജയം

ഹരാരെ: സിംബാബ്‌വെയില്‍ തിങ്കളാഴ്ച നടന്ന പൊതു തെരഞ്ഞെടുപ്പില്‍ എമേഴ്സണ്‍ എംനാന്‍ഗാഗ്വയുടെ പാര്‍ട്ടിയായ സാനു പി.എഫ് പാര്‍ട്ടി വിജയിച്ചു. 109 സീറ്റുകള്‍...

സിംബാബ്‌വെയില്‍ ഭരണകക്ഷിക്ക് വിജയം

ഹരാരെ: സിംബാബ്‌വെയില്‍ തിങ്കളാഴ്ച നടന്ന പൊതു തെരഞ്ഞെടുപ്പില്‍ എമേഴ്സണ്‍ എംനാന്‍ഗാഗ്വയുടെ പാര്‍ട്ടിയായ സാനു പി.എഫ് പാര്‍ട്ടി വിജയിച്ചു. 109 സീറ്റുകള്‍ നേടി സാനു പി.എഫ് ഏറ്റവും വലിയ കക്ഷിയായി. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ഡമോക്രാറ്റിക് ചെയ്ഞ്ച് പാര്‍ട്ടിക്ക് 41 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്.

എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരു പ്രസിഡന്റ് ആവുമെന്നതില്‍ ഒരു കൃത്യതയും നല്‍കിയിട്ടില്ല. തെരഞ്ഞെടുപ്പ് വിജയത്തെ ഏറെ ആത്മവിശ്വാസത്തോടെയാണ് എമേഴ്സണ്‍ എംനാന്‍ഗാഗ്വ സ്വീകരിച്ചത്. എന്നാല്‍ പ്രതിപക്ഷ നേതാവായ നെല്‍സണ്‍ ചമിസ ഈ വിജയം തെറ്റായ വിജയമാണെന്നാരോപിച്ചു രംഗത്തു വന്നു. എംനാന്‍ഗാഗ്വയുടെ വിജയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കുമെന്നും അദ്ദേഹം പറയുന്നു.

തെരഞ്ഞെടുപ്പ് സമാധാനപൂര്‍ണമായിരുന്നു. ഇത്തവണ അന്‍പത് ലക്ഷം ജനങ്ങളാണ് വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലെത്തിയത്. എന്നാല്‍ ഒരു ശതമാനത്തോളം ആളുകള്‍ പോളിങ് സ്‌റ്റേഷനുകളില്‍ തെറ്റായ രേഖകളുമായി എത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരുന്നു.


Story by
Read More >>